നാഗ്പുര്‍: അമേരിക്കയുടെയും പാക്കിസ്ഥാന്റെയും ചാരനെന്ന് സംശയിക്കുന്ന യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി പിടികൂടി. ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരനായ നിഷാന്ത് അഗര്‍വാള്‍ എന്ന യുവാവാണ് പിടിയിലായിരിക്കുന്നത്. യൂണിറ്റില്‍ ഡിആര്‍ഡിഒ ജീവനക്കാരനായിരുന്നു നിഷാന്ത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.
ബ്രഹ്മോസ് യൂണിറ്റിലെ സാങ്കേതിക രഹസ്യങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമായി ചോര്ത്തിനല്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണു സൂചന . ഇയാളെ കുറച്ചുനാളായി തീവ്രവാദ സ്ക്വാഡ് നിരീക്ഷിച്ചുവരികയായിരുന്നു. നാലുവര്‍ഷമായി ബ്രഹ്മോസ് മിസൈല്‍ യൂണിറ്റില്‍ ജോലി ചെയ്ത് വരികയാണ് നിഷാന്ത്. ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ നിഷാന്തിന്റെ കൈവശമുണ്ടെന്നും ഇത് പാക്കിസ്ഥാനു കൈമാറിയോ എന്നും സംഘം പരിശോധിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള ഡിആര്‍ഡിഒ, പ്രതിരോധ സംവിധാനങ്ങള്‍ക്കു വേണ്ട ഗവേഷണങ്ങളും വികസനപ്രവര്‍ത്തനങ്ങളുമാണ് ചെയ്യുന്നത്.
Post Your Comments