Latest NewsIndia

പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാഷ്മീരില്‍ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് (പിഡിപി) സ്ഥാനാര്‍ഥികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്

ശ്രീനഗര്‍: പതിമൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കാഷ്മീരില്‍ ഒന്നാംഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചു. ജമ്മുവില്‍ 247 വാര്‍ഡുകളിലും കാഷ്മീരില്‍ 149 വാര്‍ഡുകളിലും ലഡാക്കില്‍ 26 വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതല്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. വൈകിട്ടു നാലു വരെയാണ് പോളിങ്. 1100 മുന്‍സിപ്പല്‍ വാര്‍ഡുകളില്‍ 422 എണ്ണത്തിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് (പിഡിപി) സ്ഥാനാര്‍ഥികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്. ഒക്ടോബര്‍ ഏഴിനായിരുന്നു ഒന്നാം ഘട്ടം തുടങ്ങിയത്. എന്നാല്‍ തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇതാണ് ഇന്ന് വീണ്ടും തുടങ്ങിയിരിക്കുന്നത്. നാലുഘട്ടമായുള്ള വോട്ടെടുപ്പ് 16ന് അവസാനിക്കും. 20നാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button