മുംബൈ: അറ്റകുറ്റപ്പണ്ണിക്കിടെ മേല്‍പ്പാത തകര്‍ന്നുവീണു. മഹാരാഷ്ട്രയിലെ മാന്‍ഖുര്‍ദില്‍ ഞായറാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികളുടെ ആവശ്യത്തിനായി കൊണ്ടുവന്ന ക്രെയിനിനു മുകളിലേക്കാണ് മേല്‍പ്പാത തകര്‍ന്നു വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
മേല്‍പ്പാതയുടെ കേടുപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തീരുമാനിച്ചത്. അവധി ദിവസവും ഗതാഗതം താരതമ്യേന കുറവും ആയതിനാല്‍ ഞായറാഴ്ചതന്നെ ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മേല്‍പ്പാതയുടെ ഒരു ഭാഗം ക്രെയിനിനു മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു.
Thane: Part of a foot overbridge collapsed near Vashi Police Naka earlier this evening. No casualties have been reported yet. More details awaited. #Maharashtra pic.twitter.com/HEXUj8qyVk
— ANI (@ANI) October 7, 2018
രണ്ടുമാസം മുമ്പ് സമാനമായ സംഭവം അന്ധേരിയിലും ഉണ്ടായി. അന്ന് റെയില്‍വേ ട്രാക്കിനു മുകളിലൂടെയുള്ള മേല്‍പ്പാത തകര്‍ന്നു വീഴുകയും ഏഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments