കുവൈറ്റ് സിറ്റി: സമൂഹ മാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വ്യാജപ്പേരുകളും ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ട്വിറ്റര്‍ അക്കൗണ്ടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ആഭ്യന്തര മന്ത്രാലയത്തിയെ സൈബര്‍ ക്രൈം വിഭാഗത്തിന്റേതാണ് നടപടി. അതേസമയം സംശയകരമായ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് വ്യാജ പേരുകളില്‍ പ്രവര്‍ത്തിച്ച ഏതാനും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തുടര്‍ന്നും നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യക്തികള്‍ക്കെതിരെയും രാജ്യങ്ങള്‍ക്കെതിരെയും രാഷ്ട്ര നേതൃത്വങ്ങള്‍ക്കെതിരെയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും തെറ്റായ ആരോപണങ്ങളും നടത്തുന്നതിന് ഉപയോഗിക്കുന്നതിലധികവും വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ദേശീയ ഐക്യം ചോദ്യം ചെയ്യുംവിധമുള്ള നടപടികള്‍ അനുവദിക്കില്ലെന്നും സ്വദേശികളായാലും വിദേശികളായും അഅഅതിരുവിട്ട പ്രവര്‍ത്തനം മന്ത്രാലയം അനുവദിക്കില്ലെന്നും താക്കീത് നല്‍കിയിട്ടുണ്ട്. നിയമത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments