Latest NewsKerala

ശബരിമല സ്ത്രീ പ്രവേശന വിധി രണ്ടാം വിമോചന സമരത്തിന്റെ തുടക്കം- ബി.ജെ.പി നേതാവ്

ആലപ്പുഴ•ശബരിമലയിലെ സർക്കാർ നിലപാടും അതിനെതിരെയുള്ള ജനലക്ഷങ്ങളുടെ പ്രതിക്ഷേധവും കേരളത്തിൽ രണ്ടാം വിമോചന സമരത്തിന്റെ തുടക്കമാണെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ .

സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രമല്ല ശബരിമല എന്നിരിക്കേ ഇപ്പോൾ വന്നിരിക്കുന്ന വിധിയിലും തിടുക്കപ്പെട്ട് നടക്കുന്ന സർക്കാർ നടപടികളിലും ദുരൂഹതയുണ്ട്. ജാതിമത ഭേദങ്ങൾ മറന്ന് ഹിന്ദു സമൂഹവും- മറ്റു മതവിഭാഗങ്ങളിൽ ഉള്ളവരും ഒന്നിക്കുന്ന ഒരിടമാണ് ശബരിമല എന്നിരിക്കേ അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ തകർക്കുന്നതിലൂടെ സനാതന വിശ്വാസികളുടെ ഏകീകരണം അട്ടിമറിക്കാനുള്ള ഗൂഢനീക്കവും ഇതിനു പിന്നിലുണ്ട് എന്നത് സ്പഷ്ടമാണ്

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തവർ ആരാണെന്നു വ്യക്തമായിട്ടും ബഹുഭൂരിപക്ഷം സ്ത്രീകളും അതിനെതിരാണെന്ന് അറിഞ്ഞിട്ടും പിണറായി സർക്കാർ ഇതിനെ അനുകൂലിക്കുന്നതിനു പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ ഉണ്ടെന്നുതന്നെവേണം കരുതുവാൻ. കാര്യങ്ങൾ കൃത്യമായി കോടതിയെ ധരിപ്പിക്കാൻ സർക്കാർ തയ്യാറാകാഞ്ഞതും കഴിഞ്ഞ ദേവസ്വം ബോർഡ് കോടതിയിൽ നൽകിയ സത്യവാങ്മൂലം മാറ്റി അതിനെതിരായി പുതിയ സത്യവാങ്മൂലം നൽകിയതും, വിധി വന്ന ഉടൻ കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാർ കാണിക്കുന്ന തിടുക്കവും എല്ലാം അതാണ് വ്യക്തമാക്കുന്നത്.

പെണ്ണു കിട്ടാതെ വന്നാൽ നാളെ സ്വന്തം പെങ്ങളെ കെട്ടാം എന്ന വിധി വന്നാൽ അതിനെ നവോത്ഥാനമെന്ന് വിശേഷിപ്പിക്കുന്ന കപട മതേതരന്മാരും പുരോഗമന വാദികളും സാഹിത്യ നായകന്മാരും ബുദ്ധി ജീവികളും ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട എന്നും അറിയാം. എന്നാൽ ശബരിമല എന്നത് ഒരു സംസ്കാരവും ധർമ്മവും വിശ്വാസവുമാണ് എന്നതും . അതിനെ തകർക്കാൻ ആർക്കുമാവില്ല എന്ന സത്യവും ഇവർ വിസ്‌മരിക്കുമ്പോൾ സഹിഷ്ണുത കൂടിപ്പോയി എന്ന ഒറ്റ കുറ്റത്തിന് അടിച്ചമർത്തപ്പെട്ട ഒരു ജനതയിൽ നിന്നും പൊട്ടിത്തെറിക്കുന്ന പ്രതിക്ഷേധം എന്താണെന്ന് പ്രവചിക്കാൻ ഒരു സർക്കാരിനും ആവില്ല എന്ന സത്യവും പിണറായി സർക്കാർ മനസിലാക്കണം

ഈ വിധിക്കു ശേഷവും കേരളത്തിൽ ക്രമസമാധാനനില പാലിക്കപെടുന്നു എങ്കിൽ അത് ഈ നാട്ടിലെ സനാതന വിശ്വാസികൾക്ക് അച്ചടക്കവും സഹിഷ്ണുതയും ഉള്ളതുകൊണ്ടാണ്. മറ്റ് ഏതെങ്കിലും മതവിഭാഗങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന നടപടി ആയിരുന്നു എങ്കിൽ
പിണറായി വിജയനടക്കം ഒരാൾക്കും രാത്രി ഉറങ്ങുവാൻ പോലും പറ്റുമായിരുന്നില്ല എന്ന സത്യവും ഓർക്കണം. മറ്റു മത വിഭാഗങ്ങളുടെ ആചാര ക്രമങ്ങളിൽ ഇടപെടാൻ മടിക്കുന്ന ഭരണകൂടം ഇപ്പോൾ സംയമനത്തോടു കൂടി ജനലക്ഷങ്ങൾ നാമജപത്തോടുകൂടി നടത്തുന്ന പ്രതിഷേദങ്ങൾ ബലഹീനതയായി കാണുകയാണെങ്കിൽ ഇത് കേരളമാകെ ആളിപടരാൻ നിമിഷങ്ങൾ മതിയെന്ന് ഓർക്കുന്നതും നനന്നായിരിക്കും.

ഭഗവാന് മുന്നിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നതാണ് രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ കാഴ്ചപ്പാടെന്ന് മാന്യ സർ കാര്യവാഹ്ജി വ്യക്തമാക്കിയിരുന്നു. എന്നാൽ അതോടൊപ്പം പ്രാദേശികമായ ക്ഷേത്ര ആചാരങ്ങളുടെ പരിഷ്കരണം അതുമായി ബന്ധപ്പെട്ട വിശ്വാസികളും ആചാര്യരും സാമുദായിക നേതാക്കളുമായി ചർച്ചചെയ്തു തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വസ്തുത മറച്ചു പിടിച്ചുകൊണ്ടാണ് സംഘം ശബരിമലയിലെ യുവതീ പ്രവേശനത്തിന് അനുകൂലമെന്ന നിലയിൽ സി.പി.എം കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത് . അതിന്റെ പിന്നിലെ സി.പി.എമ്മിന്റെ ലക്ഷ്യം എന്താണെന്ന് ജനങ്ങൾക്ക് മനസിലാകും.

ശ്രീനാരായണ ഗുരുദേവനും ചട്ടമ്പി സ്വാമികളും, മഹാനായ അയ്യങ്കാളിയുമടക്കമുള്ളവർ ഈ സമൂഹത്തിലെ അനാചാരണളെ കാലോചിതമായി പരിഷ്കരിച്ചും കാലത്തിന് ഉൾക്കൊള്ളാൻ പറ്റാത്തതിനെ തള്ളിക്കളഞ്ഞും പോറ്റി വളർത്തിയ സനാതന സംസ്കാരമാണ് നമ്മുടേത്.
വസുദൈവ കുടുംബകം എന്ന സങ്കൽപ്പത്തിൽ നാനത്വത്തിൽ ഏകത്വം കാണുന്ന ഒരു സമൂഹത്തിൽ വിഘടനവാദവും വർഗ്ഗീയതയും സൃഷ്ടിക്കുവാൻ മാത്രമേ ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഈ വിധി സഹായകമാകൂ എന്ന സത്യം സർക്കാർ മനസിലാക്കണം.

ദേശീയ പാതയോരത്ത് മദ്യഷാപ്പ് പാടില്ല എന്ന സുപ്രീംകോടതി വിധി വന്നപ്പോൾ ദേശീയ പാതകളെ ഇടറോഡുകളാക്കി സത്യവാങ്ങ് നൽകി മദ്യലോബിയെ സഹായിച്ച പിണറായി സർക്കാർ ശബരിമല വിഷയത്തിൽ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യില്ല എന്നു തീർത്തു പറയുമ്പോൾ അത് വിശ്വാസികളെ വെല്ലുവിളിക്കുകയാണ് എന്നതിൽ ഒരു സംശയവുമില്ല.

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ വിശ്വാസികൾക്കൊപ്പം ചേർന്ന് ബി.ജെ.പി. പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ കേരളത്തെ രണ്ടാം വിമോചന സമരത്തിലേക്കാണ് നയിക്കുന്നതെന്നും അത് കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് സർക്കാരായി പിണറായി വിജയനെ ചരിത്രത്തിലേക്ക് നയിക്കുമെന്നതും മുഖ്യമന്ത്രി ഓർക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button