Latest NewsKerala

ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യയുടെ ആരോഗ്യനില: ഏറ്റവും പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗുരുതരമായി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന, ബാ​ല​ഭാ​സ്ക​റി​​​ന്‍റെ ഭാ​ര്യ ല​ക്ഷ്​​മി​യെ വെ​​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന്​ ഐ.സി.യുവിലേക്ക് മാ​റ്റി. ബോ​ധം തെ​ളി​ഞ്ഞ ലക്ഷ്മി ഇപ്പോള്‍ ദ്ര​വ​ രൂപത്തിലുള്ള ഭക്ഷണം ക​ഴി​ക്കു​ന്നുണ്ടെന്നും ആ​ശു​പ​ത്രി അധികൃതര്‍ അറിയിച്ചു.

ആരോഗ്യ നിലയില്‍ കൂ​ടു​ത​ല്‍ പു​രോ​ഗ​തി ഉ​ണ്ടാ​യാ​ല്‍ ഈ ​ആ​ഴ്ച അ​വ​സാ​നം വാ​ര്‍​ഡി​ലേ​ക്ക് മറ്റും.

സെപ്റ്റംബര്‍ 25 നാണ്​ ബാ​ല​ഭാ​സ്ക​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ കഴക്കൂട്ടത്തിന് സമീപം പ​ള്ളി​പ്പു​റ​ത്ത്​വച്ച്‌ മ​ര​ത്തി​ലി​ടി​ച്ച്‌​ അ​പ​ക​ട​മു​ണ്ടാ​യ​ത്. മ​ക​ള്‍ തേ​ജ​സ്വി​നി ത​ല്‍​ക്ഷ​ണം മ​രി​ച്ചിരുന്നു. ചി​കി​ത്സ​യി​ല്‍ തു​ട​ര​വേ ചൊ​വ്വാ​ഴ്​​ച പു​ല​ര്‍​ച്ചെ ബാ​ല​ഭാ​സ്ക​റും മ​രണത്തിന് കീഴടങ്ങിയിരുന്നു. തൃശൂരില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button