തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷ പി.എസ്.ശ്രീധരന് പിള്ള. ഹിന്ദു മതവിശ്വാസികളെ ഭിന്നിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിനാലാണ് സര്‍ക്കാര്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിധിക്കെതിരെ എന്‍ഡിഎ പ്രതിഷേധം ശക്തമാക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ലോംഗ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം 10 മുതല്‍ 15 വരെയാണ് ശബരിമല സംരക്ഷണയാത്ര എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിധി നടപ്പാക്കുന്നത് വിശ്വാസികളെയും വിശ്വാസത്തെയും അടിച്ചമര്ത്തിക്കൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments