ശബരിമല: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുകയാണ്. ഭക്തര്‍ തെരുവില്‍ ഇറങ്ങിയാണ് കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുൻപിൽ മറ്റ് വഴികളില്ല. എന്നിട്ടും, അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തര്‍. ഇതിനെ ശബരിമലയില്‍ പുലിയിറങ്ങിയതും ഭക്തര്‍ കാര്യമായി തന്നെ ചര്‍ച്ച ചെയ്തു തുടങ്ങി. ഒരു വശത്ത് ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയണ് സന്നിധാനത്ത് പുലിയിറങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.
വെള്ളിയാഴ്‌ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തി നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തേക്കു മാറ്റി.സന്നിധാനത്ത് പുലിയിറങ്ങിയത് അയ്യപ്പ കോപമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശബരികാടുകളില്‍ പുലിയിറങ്ങുന്നത് അപൂര്‍വ്വമായ സംഭവമല്ല.
എന്നാല്‍, ഇപ്പോഴത്തെ സാഹചര്യവും കൂട്ടിവായിക്കുകയാണ് വിശ്വാസികള്‍.അടുത്തിടെ പമ്പയെയും കേരളത്തെയും മുക്കിയ പ്രളയം വന്നതും അയ്യപ്പകോപം കാരണമാണെന്ന് വിശ്വസിക്കുന്നവരാണ് ഭക്തര്‍. ഇതിനിടെയാണ് പുലിയിറങ്ങലും കൂട്ടിവായിക്കുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുകൊണ്ട് പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് പമ്പയെ വീണ്ടും പ്രളയം വിഴുങ്ങാന്‍ ഒരുങ്ങുന്നത്. ശക്തമായ മഴ ഇന്നും നാളെയുമായി പമ്പയിലും പരിസരത്തും ഉണ്ടാകുമെന്നാണ് പ്രവചനം.
അങ്ങനെ വന്നാല്‍ വീണ്ടും പമ്പ കരകവിയുമെന്നും കരുതുന്നവര്‍ ഏറെ.നേരത്തെയും ശബരിമയിലെ സ്ത്രീ പ്രവേശന വിധി വന്നതിന് പിന്നാലെയാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. അതിന് പിന്നാലെ കാലം തെറ്റി കന്നി മാസത്തില്‍ തന്നെ തുലാമഴയെത്തിയതും മഴ ശക്തി പ്രാപിച്ചതും എല്ലാം അയ്യപ്പ കോപമാണെന്നാണ് ഭക്തരുടെ പ്രചരണം.കാലവസ്ഥ മോശമായാല്‍ ഇത്തവണ ശബരിമല തീര്‍ത്ഥാടനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥ വരും.ഭക്തരുടെ പ്രതിഷേധാഗ്നി തോരാമഴ ആളിക്കത്തിക്കുമെന്ന ഭയം ഇതോടെ സര്‍ക്കാരിനെയും പിടിച്ചു കുലുക്കിയിട്ടുണ്ട്.
ഒപ്പം പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും ഭക്തര്‍ക്കൊപ്പം നിലകൊള്ളുന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടയിലാണ് കനത്ത മഴയും സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച സര്‍ക്കാര്‍ വരുന്ന പതിമൂന്ന് ദിവസത്തിനുള്ളില്‍ ഈ സ്ത്രീകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പമ്പയില്‍ ഒരുക്കി കൊടുക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച ശബരിമലയില്‍ സുപ്രീം കോടതി വിധി തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
ഇതോടെ മഴയില്‍ ശബരിമലയിലേക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവില്‍ വരുന്നത്. ഇതോടെയാണ് വീണ്ടും ഭക്തര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നത്. വിശ്വാസത്തിനെതിരെ നിലപാട് എടുത്തതിന്റെ പരിണിത ഫലമാണ് പ്രളയമെന്നാണ് വിശ്വാസികള്‍ പറയുന്നത്. തുലാമാസത്തില്‍ തീര്‍ത്ഥാടനം മുടങ്ങിയാല്‍ പ്രതിഷേധം പുതിയ തലത്തിലേക്ക് എത്തും. ഇത് സര്‍ക്കാരിനും അറിയാം. ഇത് മനസ്സിലാക്കിയാണ് സിപിഎം നിലപാട് മാറ്റുന്നത്.
Post Your Comments