
ദുബായ്: ഫിലിപ്പൈൻ യുവതിയുടെ മുറിയില്‍ കയറി ഉപദ്രവിച്ചെന്ന കുറ്റത്തിന് 26 വയസുകാരനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിക്രമിച്ച് കടക്കല്‍, പീഡനം, ലൈസന്‍സില്ലാതെ മദ്യപിച്ചു തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്.
ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന 26 വയസുകാരിയാണ് അല്‍ ഖുസൈസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ താമസ സ്ഥലത്ത് അഞ്ച് സ്ത്രീകള്‍ക്കൊപ്പം ഇവര്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് തുറന്നു കിടന്ന വാതിലിലൂടെയാണ് പാകിസ്ഥാന് പൗരനായ പ്രതി അകത്ത് കടന്നത്.
മുറിയില്‍ ഇരുട്ടായിരുന്നതിനാല്‍ പ്രതിയെ ഇവര്‍ വ്യക്തമായി കണ്ടില്ല. ഒപ്പമുണ്ടായിരുന്നവരെ വിളിച്ചുണര്‍ത്തിയ ശേഷം സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Post Your Comments