തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍ കരാര്‍ അടിസ്ഥാനത്തില്‍ കുടുംബശ്രീയെ എല്‍പിച്ചു. 24 സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന റിസർവേഷൻ കൗണ്ടറുകളിലാണ് കുടുംബശ്രീയെ ജോലി ഏറ്റെടുക്കുന്നത്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്‍പിക്കുമ്പോള്‍, തറവാടകയും വൈദ്യുതിയും അടക്കം എല്ലാ ചെലവുകളും അവര്‍ വഹിക്കും. ടിക്കററ് ഒന്നിന് ഇപ്പോള്‍ പുറംകരാറുകാര്‍ക്ക് നല്‍കിയിട്ടുള്ളത് പോലെ 4.5 ശതമാനം കമ്മീഷന്‍ കുടുംബശ്രീക്ക് ലഭിക്കും.
ടോപ്പ് അപ്പ് റീചാര്‍ജ് മോഡലിലാണ് ടിക്കററ് ബുക്ക് ചെയ്യാനുള്ള സംവിധാനം കുടുംബശ്രീക്ക് നല്‍കുന്നത്. ടിക്കറ്റ് എടുക്കാനുള്ള തുക അഡ്വാന്‍സായി കുടുംബശ്രീ കോര്‍പറേഷന്റെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കണം. കെഎസ്‌ആര്‍ടിസിയുടെ എല്ലാ ഡിപ്പോകളിലും കുടുംബശ്രീയുടെ ടിക്കററ് കൗണ്ടറുകള്‍ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യവും കോര്‍പ്പറേഷന് കൂടുതല്‍ വരുമാനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Post Your Comments