Latest NewsNattuvartha

വ്യാപകമായി ജെല്ലിഫിഷ്, പേടിയോടെ മത്സ്യത്തൊഴിലാളികൾ

നിത്യവൃത്തിക്കായി കുറ്റിവല, ഇളക്കവല എന്നിവ ഉപയോഗിച്ച്‌ മീന്‍പിടിക്കുന്ന മത്യത്തൊഴിലാളികൾക്ക് ഭീഷണിയാണ് ജെല്ലിഫിഷുകൾ

കണ്ണൂർ: മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തി വ്യാപകമായി ജെല്ലിഫിഷുകൾ . പഴയങ്ങാടി കുപ്പം പുഴയില്‍ മീന്‍പിടിക്കാനാകാതെ തൊഴിലാളികള്‍ വലയുകയാണ്. സാധാരണയായി പുഴയിലെ വെള്ളം തീരെ കുറയുന്ന വേളകളിൽ മാത്രമാണ് ജെല്ലിഫിഷിനെ ഇത്തരത്തിൽ കാണാറുള്ളത്.

നിത്യവൃത്തിക്കായി കുറ്റിവല, ഇളക്കവല എന്നിവ ഉപയോഗിച്ച്‌ മീന്‍പിടിക്കുന്ന മത്സ്യത്തൊഴിലാളികളെയാണ് ഇത് സാരമായി ബാധിക്കുന്നത്, ജെല്ലി ഫിഷ് കൂട്ടത്തോടെ ഇത്തരം വലയില്‍ കുടുങ്ങിയാല്‍ ഇതിന്റെ ഭാരം കാരണം വലകള്‍ പൊട്ടി വല ഉപയോ​ഗ ശൂന്യമായിത്തീരും. ഇവ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ചെറുമീനുകള്‍ക്കും ഭീഷണിയാണ്.

കടലാമകളുടെ ഇഷ്ടഭക്ഷണമായ ജെല്ലിഫിഷുകൾ ഇത്തരത്തിൽ പെരുകുന്നത് കടലാമയുടെ വംശനാശം കാരണമാകാമെന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button