NattuvarthaLatest News

അഞ്ചലില്‍ നാട്ടുകാരുടെ ഉറക്കം കെടുത്തി മരപ്പട്ടി

നായയുടെ മുഖവും പൂച്ചയുടെ ഉടലും നീളമേറിയ വാലും കൂര്‍ത്ത നഖങ്ങളുമുള്ള ഈവര്‍ഗ്ഗത്തെ സാധാരണയായി വനങ്ങളില്‍ മാത്രമാണ് കാണുന്നത്

അഞ്ചല്‍: നാട്ടുകാരുടെ ഉറക്കം കെടുത്തി മതുരപ്പ കേഴംപള്ളി പ്രദേശത്ത് മരപ്പട്ടിയുടെ വിളയാട്ടം. വീട്ടില്‍ വളര്‍ത്തുന്ന നിരവധി കോഴികളെയാണ്് ഇതിനോോടകം ഇവന്‍ വകവരുത്തിയത്. കൂടാതെ ഓടിട്ട വീടുകളുടെ മുകളിലൂടെയുള്ള ഇവന്റെ സഞ്ചാരം നിരവധി മോല്‍ക്കൂരകളും തകര്‍ത്തു.

നായയുടെ മുഖവും പൂച്ചയുടെ ഉടലും നീളമേറിയ വാലും കൂര്‍ത്ത നഖങ്ങളുമുള്ള ഈവര്‍ഗ്ഗത്തെ സാധാരണയായി വനങ്ങളില്‍ മാത്രമാണ് കാണുന്നത്. ഇതിനെ പിടിച്ച് വനപാലകരുടെ കൈയ്യില്‍ ഏല്‍പ്പിക്കാമെന്ന് നാട്ടുകാരുടെ ശ്രമവും നടക്കുന്നില്ല. അതേസമയം ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും കക്ഷി പ്രദേശം വിട്ട് പോകുന്ന മട്ടുമില്ല. ഇവയെ കൊല്ലുന്നതു വന്യജീവി സംരക്ഷണ നിയമപ്രകാരം ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ എന്തുചെയ്യുമെന്ന് അറിയാതെ കുഴയുകയാണു പ്രദേശവാസികള്‍.

മിശ്രഭുക്കുകളാണെങ്കിലും ഇവയ്ക്കു മാംസവും പഴങ്ങളും ഒരുപോലെ ഇഷ്ടമാണ്. കോഴി, താറാവ്, പൂച്ച എന്നിവയ്ക്കു പുറമെ ചെറിയ നായ്ക്കളെയും കൊല്ലാന്‍ ഇവയ്ക്കു കഴിയും. ഇതിന്റെ കടിയേല്‍ക്കുന്നതും നഖങ്ങള്‍ കൊണ്ടു മുറിയുന്നതും അപകടകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button