ഇടുക്കി: മദ്യലഹരിയില്‍ മകളെ പീഡിപ്പിച്ച് തമിഴ്നാട്ടിലേക്ക് കടന്നയാള്‍ പടിയില്‍. മാട്ടുപ്പെട്ടി സ്വദേശിയെയാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്. രണ്ടു മാസം മുമ്പാണ് സംഭവം. അമ്മ ജോലിക്കുപോയ സമയത്ത് മദ്യപിച്ചെത്തിയ അച്ഛന് മകളെ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുമായി മാതാവ് കഴിഞ്ഞ ദിവസം ദേവികുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഭര്‍ത്താവ് മദ്യപിച്ചെത്തി ഉപദ്രവിക്കുന്നതായാണ് പരാതി നല്‍കിയത്.
എന്നാൽ സംഭവത്തിൽ സംശയം തോന്നിയ എസ്ഐ. ദിലീപ് കുമാര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനം പുറത്തായത്. കുട്ടിയുടെ അച്ഛനെത്തേടി പോലീസ് എസ്റ്റേറ്റിലെത്തിയെങ്കിലും ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. വെള്ളിയാഴ്ച തന്ത്രപൂര്‍വ്വം പോലീസ് പ്രതിയെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments