KeralaLatest News

ശബരിമല സ്ത്രീപ്രവേശനം : ദേവസ്വം ബോർഡിൽ തർക്കം

അനാവശ്യ വിവാദം വേണ്ടെന്നു മന്ത്രി നിർദേശം നൽകി

തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു ദേവസ്വം ബോർഡിൽ തർക്കമെന്നു റിപ്പോർട്ട്. ദേവസ്വം കമ്മീഷണർക്കെതിരെ പ്രസിഡന്റ്  എ.പദ്മകുമാര്‍ രംഗത്ത്. പുനഃപരിശോധന ഹര്‍ജിനല്‍കില്ലെന്ന ദേവസ്വം കമ്മീഷണണരുടെ പ്രസ്താവനയ്ക്കെതെിരെ അതൃപ്തി പ്രകടിപ്പിച്ചു.  പ്രസിഡന്‍റ്  ദേവസ്വം  മന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍  പദ്മകുമാറിന് അതൃപ്തി ഇല്ലെന്നും പതിവ് കൂടിക്കാഴ്ച്ച എന്നുമാണ് കമ്മീഷണർ എന്‍.വാസു അറിയിച്ചത്. അതേസമയം അനാവശ്യ വിവാദം വേണ്ടെന്നു മന്ത്രി നിർദേശം നൽകി. ദേവസ്വം കമ്മീഷണര്‍ മാധ്യമങ്ങളെ കണ്ടതില്‍ പ്രസിഡന്‍റ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷണര്‍ക്കെതിരെ ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുനഃപരിശോധന ഹർജി നൽകില്ല. ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കും. ഇത് സംബന്ധിച്ച് നാളെ ഡിജിപിയുമായി ചര്‍ച്ച നടത്തും. പുനപരിശോധന ഹര്‍ജി നല്‍കിയാലും അതില്‍ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങള്‍ ഒരുക്കുമെന്നും നേരത്തെ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button