Latest NewsIndia

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി മുഖ്യവെല്ലുവിളിയുയര്‍ത്തുമെന്ന് അഭിപ്രായ സര്‍വെ

സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 16 സീറ്റ് വരെ ബിജെപി നേടുമെന്നാണ് സര്‍വെ ഫലം

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ബിജെപി മുഖ്യ വെല്ലുവിളിയുയര്‍ത്തുമെന്ന് എബിപിസി വോട്ടര്‍ അഭിപ്രായ സര്‍വെ. സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റുകളില്‍ 16 സീറ്റ് വരെ ബിജെപി നേടുമെന്നാണ് സര്‍വെ ഫലം. ബംഗാള്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തകര്‍ന്നപ്പോള്‍ മുഖ്യപ്രതിപക്ഷമായി ബിജെപി കടന്നുവരുമെന്നും സര്‍വെ ഫലം സൂചന നല്‍കുന്നു. കഴിഞ്ഞ തവണ 34 സീറ്റിലും വിജയിച്ച തൃണമൂലിന്റെ സാധ്യത 25 സീറ്റിലേക്ക് കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ തവണ നാല് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് കേവലം ഒരു സീറ്റിലൊതുങ്ങും.

അതേ സമയം 30 വര്‍ഷത്തോളം സംസ്ഥാനം അടക്കി ഭരിച്ച ചരിത്രമുള്ള സിപിഎമ്മും ഇടതുപക്ഷവും വട്ടപൂജ്യമാകും എന്നതാണ് മറ്റൊരു കണ്ടെത്തല്‍. നിലവിലെ മുന്നണി സാഹചര്യം ആസ്പദമാക്കിയാണ് സര്‍വെ ഫലം. മുന്നണി സംവിധാനം രൂപപ്പെട്ടാല്‍ സാധ്യതയില്‍ മാറ്റം വന്നേക്കാം. ബിജെപി വിട്ട് തൃണമൂലിലെത്തിയ പയനിയര്‍ ദിനപത്രത്തിന്റെ എഡിറ്റര്‍ കൂടിയായ ചന്ദന്‍ മിത്ര പറഞ്ഞത് ബിജെപിയുടെ സീറ്റ് വര്‍ധിക്കുമെന്നതില്‍ അത്ഭുതമില്ല എന്നാണ്. കോണ്‍ഗ്രസും ഇടതുപക്ഷവും തകര്‍ന്നു, അതോടെ തൃണമൂലിനെ എതിര്‍ക്കുന്നവര്‍ ബിജെപിയെ ബദലായി കണ്ടു തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു . 16 സീറ്റ് ബി.ജെ.പി പിടിക്കുമെന്ന പ്രവചനം യുക്തി പരമായി ശരിവെക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button