തിരുവനന്തപുരം: ലുബാന്‍ ചുഴലിക്കാറ്റ് അതി രൗദ്രഭാവത്തോടെ ഒമാന്‍ തീരത്തേയ്ക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശ്രീലങ്കന്‍ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറില്‍ ഒമാന്‍ ഭാഗത്തേയ്ക്കു നീങ്ങി അതി തീവ്രമായി മാറുന്നതോടെ ഇതു ലുബാന്‍ ചുഴലി കൊടുംങ്കാറ്റായി മാറുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരമേഖലയില്‍ ഞായറാഴ്ച 50 മുതല്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
തിങ്കളാഴ്ചയോടെ മധ്യ അറബിക്കടലില്‍ കാറ്റിന്റെ വേഗം 80 കിലോമീറ്റര്‍ വരെയാകും. അതിനുശേഷം കാറ്റിന്റെ വേഗം വീണ്ടും കൂടും. തിങ്കളാഴ്ച വരെ മധ്യഅറബിക്കടല്‍ പ്രക്ഷുബ്ധമായിരിക്കും. ഇതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് ഉണ്ട്.
Post Your Comments