ദോഹ : ഇന്തോനേഷ്യയിലെ സുനാമി ദുരന്തബാധിത മേഖലകളിൽ സഹായെമത്തിച്ച് ഖത്തർ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ഖത്തർ അമീരി വ്യോമസേനയുടെ സി 17 വിമാനമാണു ദുരിതാശ്വാസ സാമഗ്രികളുമായി ഇന്തോനേഷ്യയിലെത്തിയത്. താൽക്കാലിക താമസത്തിനുള്ള ടെന്റുകൾ, പ്രഥമശുശ്രൂഷാ സാമഗ്രികൾ, മരുന്നുകൾ തുടങ്ങിയവയാണു വിമാനത്തിലുള്ളത്.
ലെഖ്‌വിയയുടെ നേതൃത്വത്തിലാണു സംഘത്തിന്റെ പ്രവർത്തനം. ലെഖ്‌വിയയുടെ രക്ഷാപ്രവർത്തകരും സംഘത്തിലുണ്ട്. സൗഹൃദരാജ്യങ്ങളിൽ ദുരിതമുണ്ടായാൽ സഹായമെത്തിക്കാൻ ചുമതലയുള്ള കമ്മിറ്റിയാണു ദുരിതാശ്വാസ സാമഗ്രികൾ ഏകോപിപ്പിക്കുന്നത്.
Post Your Comments