CricketLatest NewsNews

വെസ്റ്റ് ഇന്‍ഡീനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം

രാജ്‌കോട്ട്‌: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസറ്റില്‍ ഇന്ത്യക്ക് വമ്പന്‍ വിജയം
. ഇന്നിംഗ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സിന് പുറത്താവുകയായിരുന്നു. 57 റണ്‍സ് വഴങ്ങി 5 നേടിയ കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൃഥ്വി ഷാ, വിരാട് കോഹ്ലി, ജഡേജ എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തില്‍ ഇന്ത്യ 649 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങില്‍ ആദ്യ ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസ് 181 റണ്‍സിന് പുറത്തായിരുന്നു.

ആദ്യ ഇന്നിംഗ്‌സില്‍ രവിചന്ദ്രന്‍ അശ്വിനാണ് വിക്കറ്റുകള്‍ നേടി വിന്‍ഡീസ് ചെറുത്ത് നില്‍പ്പ് അവസാനിപ്പിച്ചത്. കീറണ്‍ പവല്‍(83) മാത്രമാണ് വിന്‍ഡീസ് നിരയില്‍ രണ്ടാം ഇന്നിംഗ്‌സില്‍ തിളങ്ങിയത്. ആദ്യ ഇന്നിംഗ്‌സില്‍ റോഷ്ടണ്‍ ചേസ്(53), കീമോ പോള്‍(47) എന്നിവരാണ് ടീമിനായി പൊരുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button