ബീഹാര്‍: നവാഡയില്‍ അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ 18 വയസായ യുവതിയെ പഞ്ചായത്ത് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
യുവതിയുടെ പേരുവിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രിയാണ് കറണ്ട് പോയപ്പോള്‍ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടിയത്. പിതാവ് തിരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് സഹോദരന്മാര്‍ ആണ് ഇവരെ കണ്ടെത്തിയത്.
തനിക്കിഷ്ടപ്പെട്ട യുവാവിനൊപ്പം പോകുകയാണെന്ന് യുവതി പഞ്ചായത്തിനെ അറിയിച്ചിരുന്നു. യുവതിയെ കണ്ടെത്തി തിരിച്ചുകൊണ്ട് വന്ന് ഗ്രാമത്തിലെ മരത്തില്‍കെട്ടിയിട്ട് ക്രൂരമായി തല്ലുകയായിരുന്നു. പിതാവിന് പുറമെ പഞ്ചായത്ത് അംഗങ്ങളും യുവതിയെ ക്രൂരമായി തല്ലിയിരുന്നു. അവശയായ പെണ്‍കുട്ടിയെ മുടിയില്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും ചെയ്തു.
സ്വന്തം ജാതിയില്‍ നിന്നും മകള്‍ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും അല്ലെങ്കില്‍ അവളെ ഒരു ക്രിമിനലായി മാത്രമേ കാണാന്‍ കഴിയു എന്നും പിതാവ്
പറഞ്ഞു. പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
Post Your Comments