Latest NewsKerala

കടലിന് നടുവിലൂടെയുള്ള രാമസേതുവിലൂടെ ജനങ്ങൾ നടക്കുന്ന വീഡിയോയുടെ സത്യാവസ്ഥ പുറത്ത്

ഫോട്ടോഗ്രാഫറായ അഭിലാഷ് വിശ്വയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്

ന്യൂഡല്‍ഹി: ശ്രീരാമന്‍ ലങ്കയിലേക്ക് പോകാനായി നിര്‍മിച്ചത് എന്ന് രാമായണത്തില്‍ പറയുന്ന രാമസേതുവിലൂടെ ജനങ്ങൾ നടക്കുന്നു എന്നവകാശപ്പെടുന്ന വീഡിയോയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍സള്‍ട്ടന്റ് എന്നവകാശപ്പെടുന്ന രവി രഞ്ജന്‍ എന്നയാളാണ് ട്വിറ്ററിൽ വീഡിയോ ഷെയര്‍ ചെയ്‌തത്‌. ‘കടലിന് നടുവിലൂടെയുള്ള രാമസേതുവിലൂടെ ജനങ്ങള്‍ നടക്കുന്നത് കാണുക. രാമസേതുവിനെ ദേശീയ പൈതൃകമായി പ്രഖ്യാപിക്കാന്‍ നിയമയുദ്ധം നടത്തുന്ന സുബ്രമണ്യം സ്വാമിക്ക് നന്ദി.’ .എന്നായിരുന്നു വീഡിയോയുടെ ഒപ്പം രവി രഞ്ജൻ പോസ്റ്റ് ചെയ്‌ത കുറിപ്പ്.

എന്നാല്‍ കേരളത്തിലെ പൊന്നാനി ബീച്ചിലെ വീഡിയോയാണ് രാമസേതു എന്നു പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പൊന്നാന്നി ബീച്ചില്‍ കടലിന് മുകളിലൂടെ രൂപപ്പെട്ട ഒരു കിലോമീറ്ററോളം നീളമുള്ള ഈ മണ്‍തിട്ട കഴിഞ്ഞ മാസങ്ങളില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിലൂടെ നടക്കാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് ആ സമയത്ത് ഇവിടെ എത്തിയത്. ഫോട്ടോഗ്രാഫറായ അഭിലാഷ് വിശ്വയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. അന്വേഷണങ്ങള്‍ക്ക് മറുപടി പറഞ്ഞ് മടുത്ത അഭിലാഷ് അത് രാമസേതു അല്ല പൊന്നാന്നി ബീച്ചാണെന്ന് പറഞ്ഞ് പോസ്റ്റ് ഇടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button