ഇടുക്കി: ബ്ലോക്കോഫീസിൽ നിന്നും രായ്ക്ക് രാമാനം കാണാതായത് 26 ചാക്ക് അരി . തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ എത്തിച്ച അരിയാണ് ബ്ലോക്കോഫീസിൽ നിന്നും കാണാതെ പോയത്. 26 ചാക്ക് അരിയാണ് ഒറ്റ രാത്രിക്കൊണ്ട് കാണാതായത്.
ഇത് തോട്ടം തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് തമിഴ്നാട്ടിൽ നിന്നും ആറ് ടൺ അരിയാണ് മൂന്നാറിലെത്തിച്ചതായിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം റവന്യൂ അധികൃതർ ദേവികുളം ബ്ലോക്ക് ഓഫീസിൽ ഇത് ഇറക്കി വെച്ചു. വ്യാഴാഴ്ച രാവിലെ മൂന്നാർ പഞ്ചായത്ത് പ്രസിഡന്‍റ് ആർ.കറുപ്പ സ്വാമി അരിയെടുക്കാന്‍ ബ്ലോക്ക് ഓഫീസിൽ എത്തിയപ്പോഴാണ് മോഷണത്തെ കുറിച്ചറിയുന്നത്.
പക്ഷേ ബ്ലോക്ക് ഓഫീസിൽ 184 ചാക്കുകൾ മാത്രമാണ് ഇറക്കിയതെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ഡി.ഒ എം.കെ. ഗിരിജ പ്രതികരിച്ചു. ചാക്കുകൾ സൂക്ഷിക്കാൻ ഇടം നൽകണമെന്ന് റവന്യൂ അധികൃതർ ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ചാക്ക് സൂക്ഷിക്കാന്‍ ഓഫീസിൽ സ്ഥലം അനുവദിച്ചതെന്നും ഇറക്കിവെച്ച ചാക്കികള്‍ അവിടെയുണ്ടെന്നും ബി.ഡി.ഒ എം.കെ. ഗിരിജ വ്യക്തമാക്കി.
Post Your Comments