വിഴിഞ്ഞം : തീരാത്ത് ആദ്യമായി ഇമിഗ്രേഷൻ വിഭാഗത്തിന്റെ ഓഫീസ് വരുന്നു. വിഴിഞ്ഞം ലീവേർഡ് വാർഫി (പഴയ വാർഫ് )ൽ കസ്റ്റംസ് ,തുറമുഖ ഓഫീസുകൾക്ക് സമീപത്തായി അടുത്തയാഴച്ച ഓഫീസ് പ്രവർത്തനം തുടങ്ങിയേക്കും.
16 നടക്കുന്ന ആഡംബര യാത്രാകപ്പൽ ബോധിക വരുന്നതോടെ ആദ്യ നടപടിക്ക് തുടക്കമാകും. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക അനുമതിയോടെയാണ് വിദേശ കപ്പൽ യാത്രികരും ജീവനക്കാരും കരയ്ക്കിറക്കിയിരുന്നതെങ്കിൽ ഇമിഗ്രേഷൻ ഓഫീസ് വരുന്നതോടെ ഏതു സമയത്തെത്തുന്ന കപ്പൽ യാത്രക്കാരും കരയ്ക്കിറങ്ങാനാകുമെന്നതാണ് നേട്ടം.
ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാകും ഇവിടെ എപ്പോഴും ഉണ്ടാവുക. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വരുന്നതിന്റെ മുന്നോടിയായിട്ടാണ് ഇമിഗ്രേഷൻ ഓഫീസ് വരുന്നത്.
Post Your Comments