തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റ്‌ലൈറ്റ് ഫോണ്‍ നൽകുന്നു. ഇതിനായി 1000 സാറ്റ്‌ലൈറ്റ് ഫോണുകള്‍ വാങ്ങുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
അതേസമയം നീണ്ടകരയില്‍ നിന്ന് കടലില്‍ പോയ നൂറോളം ബോട്ടുകള്‍ തിരിച്ചെത്താനുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ടെന്ന് ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.സലിം അറിയിച്ചു. മത്സ്യത്തൊഴിലാളികളെ ബന്ധപ്പെടാനുള്ള ശ്രമം തുടരുന്നുവെന്നും ഇന്ന് വൈകീട്ടോടെ ഇവര്‍ തിരികെ എത്തുമെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments