കൊച്ചി: നൂറുദിവസം നീണ്ടുനിന്ന ബിഗ്ബോസ് മലയാളം സീസണ്‍ ഒന്നിന് സാബുവിന്‍റെ വിജയത്തോടെ തിരശ്ശീല വീണെങ്കിലും അതിന്‍റെ അലയൊലികള്‍ തീരുന്നില്ല. ഗ്രാന്‍റ് ഫിനാലെയില്‍ മത്സരത്തില്‍ ഇതുവരെ പുറത്തായവര്‍ എല്ലാം തിരിച്ചെത്തിയെങ്കിലും ശ്വേത മേനോന്‍ വന്നിരുന്നില്ല. ശ്വേതക്ക് അസൂയ ആയതിനാലാണ് വരാത്തതെന്നു ചില പ്രതികരണങ്ങളും കണ്ടിരുന്നു. എന്നാലതിന്റെ യാഥാർഥ്യം വെളിപ്പെടുത്തുകയാണ് ശ്വേത.ബിഗ് ബോസ് ഗ്രാൻഡ് ഫിനാലെയില്‍ ഞാൻ എത്താതിരുന്നതിന് കാരണമുണ്ട്. എനിക്ക് അസൂയയാണ്, അതുകൊണ്ടാണ് ഞാന്‍ വരാത്തത് എന്നൊക്കെ ചിലരൊക്കെ പറയുന്നതുകേട്ടു.
പക്ഷേ എന്നെ അറിയുന്നവര്‍ക്ക് അറിയാം, അങ്ങനെ ഉള്ള ആളല്ല ഞാനെന്ന്. എന്റെ ഏറ്റവും വലിയ ബിഗ് ബോസ് പോയി. അതാണ് ഞാന്‍ വരാതിരുന്നത്. അച്ഛന്‍ മരിച്ചതിനാലാണ് വരാതിരുന്നത്. വീട്ടില്‍ ഒറ്റക്കുട്ടിയാണ് ഞാന്‍. എന്തായാലും ബിഗ് ബോസ് അതിന്റെ അവസാനത്തിലെത്തിയതും വിജയിയെ പ്രഖ്യാപിച്ചതുമെല്ലാം ഗ്രാന്‍ഡായി- ശ്വേത മേനോന്‍ ഈ അസാന്നിധ്യത്തെക്കുറിച്ച് പറഞ്ഞതാണ്.
‘ഇപ്പോഴിതാ സാബുവിനെ കാണാന്‍ ശ്വേത എത്തിയിരിക്കുന്നു. രഞ്ജിനി ഹരിദാസ് ഫേസ്ബുക്ക് പേജിലൂടെയാണ് ശ്വേതയ് ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം സാബുവുമുണ്ടായിരുന്നു. മൂന്ന് പേരും അതീവ സന്തോഷത്തോടെ നില്‍ക്കുന്നൊരു ചിത്രമാണ് രഞ്ജിനി ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വന്നിട്ടില്ല. ‘സാബു തന്നെയാണ് ബിഗ് ബോസ്സില്‍ വിജയി ആകേണ്ടിയിരുന്നത്. അതിന് അതിന്റെ കാരണങ്ങളുമുണ്ട്. തുടക്കം മുതല്‍ ഒടുക്കം വരെ ഒരേപോലെയായിരുന്നു സാബു.
മനുഷ്യത്വപരമായ പെരുമാറ്റമായിരുന്നു സാബുവില്‍ നിന്നുണ്ടായത്. ആദ്യത്തെ കുറച്ചുനാളുകള്‍ക്ക് ശേഷം സാബുവിന്റെ ദിവസങ്ങളായിരുന്നു ബിഗ് ബോസ്സില്‍ ഉണ്ടായിരുന്നത്. എനിക്ക് സാബുവിനെ മുമ്പ് അറിയില്ലായിരുന്നു. സാബുവിന് എന്നെയും. അതുകൊണ്ട് ആദ്യം ഇടപെടാൻ അത്ര അവസരങ്ങളുണ്ടായിരുന്നില്ല. പക്ഷേ പിന്നീട് നല്ല സൌഹൃദമായിരുന്നു.
എല്ലാവരുടെയും ഒപ്പം നില്‍ക്കുകയും സ്‍നേഹത്തോടെ പെരുമാറുകയും ആവശ്യം വരുമ്പോള്‍ ആരോടായാലും അതേപോലെ കട്ടയ്‍ക്ക് നില്‍ക്കുകയും ചെയ്യുന്ന ആളായിരുന്നു സാബു. എല്ലാ കാര്യങ്ങളെ കുറിച്ചും സാബുവിന് നല്ല ധാരണകളുമുണ്ടായിരുന്നു. വലിയ ഒരു സ്റ്റാറായിട്ടുതന്നെയാണ് സാബു പുറത്തേയ്‍ക്ക് വരുന്നത്-‘ സാബുവിന്‍റെ വിജയത്തെക്കുറിച്ച് ശ്വേത അന്ന് പറഞ്ഞത് ഇതാണ്.
Post Your Comments