ഏവരെയും ഞെട്ടിച്ച് ‘ബിഗ് ബില്യന്‍ ഡേയ്സ് 2018ലെ ഓഫറുകള്‍ പ്രഖ്യാപിച്ച് ഫ്ലിപ്കാർട്ട്. ഇതിൽ ഓണറിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വന്‍ വിലക്കുറവ്. ഓണര്‍ 10, ഓണര്‍ 9i, ഓണര്‍ 9N, ഓണര്‍ 7എ, ഓണര്‍ 7S, ഓണര്‍ 9 ലൈറ്റ്, ഓണര്‍ 8 പ്രോ എന്നീ മോഡലുകള്‍ക്കായിരിക്കും ഓഫറുകൾ ലഭ്യമാക്കുക. ഇപ്രകാരം 32,999 രൂപ വിലയുള്ള ഓണര്‍ 10 24,999 രൂപ, 14,999 രൂപയുടെ ഓണര്‍ 9i 12,999 രൂപ, ഓണര്‍ 9Nന് 11,999 രൂപ,ഓണര്‍ 7A 7,999 രൂപ,ഓണര്‍ 7S 6499 രൂപ, ഓണര്‍ 9 ലൈറ്റ് 3,000 രൂപ,ഓണര്‍ 8 പ്രോ 19,999 രൂപ എന്നീ വിലകളിൽ സ്വന്തമാക്കാം. ഇത് കൂടാതെ ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ആഡംബര ഉല്‍പ്പന്നങ്ങള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, ആക്സസറീസ്, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കും വന്‍ വിലക്കിഴിവാണ് നൽകുന്നത്. എച്ച്‌ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി വേറെയും ഓഫറുകള്‍ ഫ്ലിപ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.
Post Your Comments