ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ആം ആദ്മി പാര്‍ട്ടി നേതാവിന്റെ മൃതദേഹം കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. എ.എ. പി നേതാവ് നവീന്‍ ദാസിനെയാണ് (25) മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു ദാസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. കാറിനുള്ളില്‍നിന്നും മൊബൈല്‍ ഫോണ്‍ കേടുപറ്റാതെ പോലീസിനു ലഭിച്ചിട്ടുണ്ട്. ഫോണിലേക്ക് പുലര്‍ച്ചെ 4.30 ന് വാട്സ്ആപ്പ് സന്ദേശം എത്തിയിരുന്നതായും പോലീസ് പറയുന്നു. കാര്‍ പൂട്ടിയ നിലയിലായിരുന്നു. താക്കോല്‍ കണ്ടെടുക്കാനായിട്ടില്ല. ഡ്രെെവര്‍ സീറ്റിലായിരുന്നു ദാസിന്റെ മൃതദേഹം. സാഹിബാബാദില്നിന്നും ലോണിയിലേക്കുള്ള യാത്രാമധ്യേ ഭോപാരയില് വിജനമായ സ്ഥലത്ത് കത്തിനശിച്ച നിലയിലാണ് കാര്‍ കണ്ടത്. ദാസിനെ വിജനമായി സ്ഥലത്തെത്തിച്ചു കാറിനുള്ളിലിരുത്തി തീകൊളുത്തിയതാകാമെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments