KeralaLatest News

സംസ്ഥാനത്തെ ജലം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമെന്ന് എക്സൈസ്

തിരുവനന്തപുരം : സംസ്ഥാനത്തെ ജലം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമെന്ന് എക്സൈസ് വകുപ്പ്. മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പും ഒഴിവാക്കി. മദ്യക്കമ്പനികളുടെ ആവശ്യപ്രകാരമായിരുന്നു ഈ നടപടി. എന്നാൽ വിദേശ വിൽപ്പനയ്ക്കായതിനാൽ മുന്നറിയിപ്പ് ഒഴിവാക്കിയതിൽ പ്രശ്നമില്ല.

കേരള മെയ്ഡ് വിദേശമദ്യം വിദേശ രാജ്യങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് എക്സൈസ്. കേരളത്തിന്റെ വിദേശമദ്യത്തിന് പുറംരാജ്യങ്ങളിൽ ആവശ്യക്കാരേറെയുണ്ടെന്ന് കാണിച്ച് നൽകിയ അപേക്ഷയിലാണ് ശ്രീചക്ര ഡിസ്റ്റലറീസിന് അനുമതി നൽകിയത്. സംസ്ഥാനത്തെ വെള്ളം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമാണെന്ന അപേക്ഷയിലെ പരാമർശം എക്സൈസും അംഗീകരിച്ചു. പഠനമോ റിപ്പോർട്ടോ തേടാതെ അപേക്ഷയിലുള്ള കാര്യം സർക്കാരിനുള്ള ശുപാർശയിൽ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഉൾപ്പെടുത്തുകയും ചെയ്തു.

അതേസമയം ശുപാർശചെയ്ത കേരള ബ്രാൻഡ് വിദേശമദ്യം പൂർണമായും കയറ്റിയയച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. അടുത്തിടെ രണ്ട് കമ്പനികളാണ് മദ്യ കയറ്റുമതിക്ക് അനുമതിനേടിയത്. കൊച്ചിയിലും പാമ്പാടിയിലുമുള്ള രണ്ട് ഡിസ്റ്റിലറികളാണ് ചെറിയതോതിൽ മദ്യം കയറ്റി അയയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button