KeralaLatest News

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം

കൊല്ലം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപ പെട്ടതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ മറ്റൊരറിയിപ്പു ലഭിക്കുന്നതുവരെ കടലില്‍ പോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശമ നല്‍കി. കടല്‍ കൂടുതല്‍ പ്രഷുബ്ധമാകാന്‍ സാധ്യതയുളളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. മല്‍സ്യ ബന്ധനത്തിനായി പോയിട്ടുള്ളവര്‍ തിരികെ സുരക്ഷിതസ്ഥാനത്തേക്ക് മടങ്ങിവരണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. അടിയന്തരസാഹചര്യം ഉണ്ടായാല്‍ നേരിടുന്നതിന് വേണ്ടിയുള്ള എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. പ്രളയ സാധ്യതാ മേഖലകളില്‍ അടിയന്തര ദുരിതാശ്വാസ ക്യാമ്പുകള്‍ ഇന്ന് തന്നെ തുറക്കും എന്ന് അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button