Latest NewsKerala

അയ്യപ്പന്‍ പണിതുടങ്ങി മക്കളെ… അയ്യപ്പന്‍ മുത്താണ്; എഴുതിയ പരീക്ഷയില്‍ അഞ്ചാം റാങ്ക് ലഭിച്ച രഹ്‌നയുടെ പരിഹാസമിങ്ങനെ

എന്നാല്‍ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളാണ് വിമര്‍ശകരോട് രഹ്ന പങ്കുവയ്ക്കുന്നത്.

അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കും ആയിരുന്നുഎന്നും തുറന്നടിച്ച് മോഡലായ രഹ്ന ഫാത്തിമ. അയ്യപ്പസ്വാമിയില്‍ നിന്നും തനിക്ക് നല്ല നിമിത്തങ്ങളാണ് ഉണ്ടായതെന്നും എഴുതിയ എക്‌സാമില്‍ കേരളത്തില്‍ അഞ്ചാം റാങ്കോടെ ജോലിയില്‍ എനിക്ക് ആഗ്രഹിച്ച പ്രമോഷന്‍ കിട്ടിയെന്നും രഹ്ന ഫാത്തിമ ഫേസ്ബുക്കിലൂടെ പറയുന്നു.

ശബരിമലയില്‍ ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാവാം എന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത് അയ്യപ്പ ഭക്തരുടെ വേഷമണിഞ്ഞുള്ള ചിത്രമാണ് മോഡലായ രഹ്ന ഫാത്തിമ അപ് ലോഡ് ചെയ്തത്. തത്വമസി എന്ന അടിക്കുറിപ്പിലിട്ട ചിത്രത്തെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാല്‍ ഈ ഫോട്ടോ ഇട്ടതിന് ശേഷം തനിക്ക് ഉണ്ടായ മാറ്റങ്ങളാണ് വിമര്‍ശകരോട് രഹ്ന പങ്കുവയ്ക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ദൈവം ഉണ്ടോ എന്നെനിക്കറിയില്ല പക്ഷെ അയ്യപ്പന്‍ ഉണ്ട്??

അയ്യപ്പനല്ല സ്ത്രീകളെ പേടി, ഇത്രനാളും ഓരോ ദുരാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേര് പറഞ്ഞു സ്ത്രീകളെ അടക്കിവെച്ചിരുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിനും കുറച്ചു സ്വാര്‍ത്ഥ താത്പര്യക്കാര്‍ക്കും ആയിരുന്നു എന്നു ചരിത്രം പഠിച്ചതില്‍ നിന്നും ഈ ദിവസങ്ങളില്‍ എനിക്ക് fbയില്‍ വന്ന കമന്റുകളില്‍ വ്യക്തമായികാണുമല്ലോ.

അയ്യപ്പന്‍ പണിതുടങ്ങി മക്കളെ… അയ്യപ്പന്‍ മുത്താണ്

ദൃഷ്ടാന്തങ്ങള്‍:
1) സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടു ശബരിമലയ്ക്ക് പോകാന്‍ താത്പര്യപ്പെടുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവും ആയി ഫെയ്സ്ബുക്കില്‍ കറുപ്പുടുത്ത് മാലയിട്ട ഫോട്ടോ ഇട്ട എന്നെ മാളികപ്പുറം എന്നു വിളിക്കേണ്ടതിന് പകരം ലൈംഗികാവയവം കൊണ്ടു ചിന്തിക്കുന്നവര്‍ അവരുടെ സംസ്‌കാരമനുസരിച്ചു ലൈംഗികവയവങ്ങളുടെ പേരും മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും ചേര്‍ത്തു ലൈംഗികച്ചുവയോടെയുള്ള സംബോധനകളും ചെയ്ത എല്ലാ കപട ഭക്തര്‍ക്കെതിരെയും പടച്ചോന്റെ സംരക്ഷകര്‍ക്കെതിരെയും സൈബര്‍ സെല്‍ പരാതി സ്വീകരിച്ചു.

2) ശബരിമലയ്ക്ക് അയ്യനെ കാണാന്‍ താത്പര്യപ്പെട്ടു പോകുന്ന ഭക്തകളെ തടയുമെന്നും കൊല്ലുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും പബ്ലിക്ക് ആയി പറയുകയും അസഭ്യം പറയുകയും കൂട്ടം ചേരുകയും ചെയ്ത എല്ലാ കപടഭക്തരെയും ഒരു പാഠം പഠിപ്പിക്കാന്‍ അയ്യപ്പസ്വാമി ന്യൂനമര്‍ദം ഉണ്ടാക്കുകയും കേരളത്തില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. (3ജില്ലകളില്‍ റെഡ് അലര്‍ട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു)

3) ജോലിയില്‍ എനിക്ക് ജീവിതത്തില്‍ ഏറ്റവും ആഗ്രഹിച്ച പ്രമോഷന്‍ കിട്ടി. ഇന്നാണ് റിസള്‍ട്ട് പ്രഖ്യാപനം ഉണ്ടായത്. എഴുതിയ എക്സാമില്‍ കേരളത്തില്‍ അഞ്ചാം റാങ്ക്!

ശബരിമല സ്ത്രീ പ്രവേശനത്തെ സപ്പോര്‍ട്ട് ചെയ്തുകൊണ്ട് ഒന്നു ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പിക് മാറ്റിയപ്പോഴേക്കും ഇത്രയും നിമിത്തങ്ങള്‍ അയ്യപ്പന്‍ കാണിച്ചുതന്നു.
ഇനി നിങ്ങള്‍ പറ ഞാന്‍ ശബരിമല കയറണോ വേണ്ടയോ?

സ്വാമിയേ… ശരണമയ്യപ്പാ…

https://www.facebook.com/rehanafathima.pathoos/posts/2181005282111321

shortlink

Related Articles

Post Your Comments

Related Articles


Back to top button