തിരുവനന്തപുരം: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ കെഎസ്ഇബിയുടെ തീരുമാനം. ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിള്ള വ്യക്തമാക്കി. മഴയുടെ തോത് കൂടി പരിശോധിച്ചാകും ജലം ചെറിയ തോതില്‍ പുറത്തേക്ക് വിടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള 59 ഡാമുകളില്‍ 14 ഡാമുകളാണ് ഷട്ടര്‍ വച്ച് ക്രമീകരിക്കുന്നത്. ഇതില്‍ 8 പ്രധാന ഡാമുകളില്‍ നിന്നുമാണ് ചെറിയ തോതില്‍ വെള്ളം പുറത്തേക്ക് വിടുന്നത്. ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ടു ഗേറ്റുകളിൽ നിന്നും ചെറിയ തോതില്‍ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളില്‍ നിന്നും ജലം പുറത്തേയ്ക്ക് ഒഴുക്കുക.
Post Your Comments