Latest NewsIndia

എണ്ണ വില വര്‍ദ്ധനവ്; പ്രധാനമന്ത്രി യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണവില ഓരോ ദിവസവും കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി യോഗം വിളിച്ചു. വില വര്‍ദ്ധനവ് ചര്‍ച്ച ചെയ്യാനായിരുന്നു യോഗം. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തു.

പെട്രോളിന് 15 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ, കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന്റെ വില 86.16 രൂപയായി. 79.56 രൂപയാണു കൊച്ചിയിലെ ഡീസല്‍ വില. നഗരത്തിനു വെളിയില്‍ വില 80 ന് മുകളില്‍ എത്തി. ഇതിനിടെ പാചക വാതക വിലയും വര്‍ദ്ധിച്ചത് ജനങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button