ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിച്ചു കൊണ്ട് വിധിയോട് യോജിപ്പില്ലെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്തെ ആയിരക്കണക്കിന് ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും മുസ്ലീം പള്ളികളിലെയും ആചാരങ്ങള്‍ മാറ്റാന്‍ കോടതിക്കാകുമോയെന്നും കട്ജു ചോദിച്ചു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.
There are thousands of temples, mosques, and gurdwaras in India, many with their own rituals and practices. There are some temples which do not permit entry to women, and some to men. Should courts now start interfering in all these? #SabrimalaVerdict
— Markandey Katju (@mkatju) October 4, 2018
ഈ വിധി മറ്റുമതങ്ങളിലെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ചില പുരുഷന്മാരെ പ്രവേശിപ്പിക്കാത്ത ചില ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ കോടതി ഇടപെട്ട് മാറ്റം കൊണ്ടുവരുമോ എന്നും, ആചാരങ്ങളുടെ യുക്തി പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും കട്ജു പറഞ്ഞു.
Justice Malhotra rightly said that the right to equality in Article 14 had to be harmonised with the right of people under Article 25 to follow their own religious practices, and the court was not entitled to see whether the practice was rational or not. #SabrimalaVerdict
— Markandey Katju (@mkatju) October 4, 2018
ശബരിമലക്കേസിലെ വിധി പുനഃപരിശോധിക്കാന്‍ ഏഴംഗ ബെഞ്ചിന് രൂപംകൊടുക്കുക എന്നതാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു മുന്നിലുള്ള ഒരുമാര്‍ഗം. അല്ലെങ്കില്‍ രാജ്യത്തെ എല്ലാ മുസ്ലീം പള്ളികളിലും ശബരിമലക്കേസിലെ വിധിക്ക് സമാനമായ വിധികള്‍ പുറപ്പെടുവിക്കുകയാണ് വേണ്ടതെന്നും കട്ജു ട്വീറ്റ് ചെയ്യുന്നു.
സത്രീകകള്ക്ക് മുസ്ലീം പള്ളികളില്‍ പ്രവേശനമുണ്ടെന്ന് പറയുന്നത് പേരിന് മാത്രമാണെന്നും ശബരിമലക്കേസിലെ വിധി നിലനിര്‍ത്തണമെങ്കില്‍ എല്ലാസ്ഥലങ്ങളിലും ലിംഗ വ്യത്യാസമില്ലാതെ പ്രവേശനം അനുവദിക്കുകയാണ് ചിഫ് ജസ്റ്റിസിന് മുന്നിലുള്ള പോംവഴിയെന്നും അദ്ദേഹം പറയുന്നു.
Post Your Comments