Latest NewsKerala

മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്‍റെ കഴുത്ത് തയാറാണ്; കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു

ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്

കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കമൽ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹ്യ പ്രവർത്തകന്‍ ടി.എൻ.ജോയി (നജ്മൽ ബാബു)വിന്‍റെ മൃതദേഹം അന്ത്യാഭിലാഷം പൂർത്തിയാക്കാതെ സംസ്കരിച്ച നടപടിയിൽ പ്രതിഷേധിച്ചാണ് തന്റെ മതം മാറ്റാമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഇന്ത്യയിൽ മുസ്ലിമാവുകയെന്നത് വിപ്ലവപ്രവർത്തനമാണ്. ഇസ്ലാമിനെ കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ, മാഹാത്മ്യം കണ്ടിട്ടോ അല്ല. നജ്മൽ ബാബുവിന്‍റെ അനുഭവത്തിൽ പ്രതിഷേധിച്ച് ഇസ്ലാം മതം സ്വീകരിക്കുന്നുവെന്നും മുസ്ലിമിന് നേരെയുള്ള ആദ്യവെട്ടിന് എന്‍റെ കഴുത്ത് തയാറാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാം മതം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിന്‍റെ ആവശ്യകതയും സമരവുമാണെന്നും കമൽ കുറിച്ചു. ത​ർ​ക്ക​ത്തി​നും സം​ഘ​ർ​ഷ​ത്തി​നും ഒ​ടു​വി​ൽ ജോ​യിയുടെ മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്​​ക​രിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button