തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ രക്ഷക്കായും സഹായത്തിനുമായാണ് സര്‍ക്കാര്‍ സാഗര മൊബൈല്‍ ആപ്പ് രൂപികരിച്ചതെന്നും അതിനാല്‍ തന്നെ കടലില്‍ മല്‍സ്യ ബന്ധനത്തിന് പോകുന്ന എല്ലാ മല്‍സ്യത്തൊഴിലാളികളും ഉടന്‍ മൊബൈല്‍ ആപ്പില്‍ പേര് രജിസ്ട്രര്‍ ചെയ്യണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
നാഷണല്‍ ഇന്‍ഫര്‍മാറ്റിക്ക് സെന്ററുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ എണ്ണം വേഗത്തില്‍ മനസ്സിലാക്കുന്നതിനും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനുമാണ് ആപ്ലിക്കേഷന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.
എന്നാല്‍ ചില മത്സ്യത്തൊഴിലാളികള്‍ വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഫിഷറീസ് വകുപ്പ് ഏര്‍പ്പെടുത്തിയത് ആയതിനാല്‍ തന്നെ ഇതുവരെ ആപ്പില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ അടിയന്തിരമായി ഈ സംവിധാനം ഫലപ്രദമായി വിനിയോഗിക്കണമെന്ന് മന്ത്രി അറിയിച്ചു.
Post Your Comments