തിരുവനന്തപുരം: കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് ഇനി മുങ്ങാം എന്ന് കരുതിയെങ്കില്‍ തെറ്റി. കയ്യോടെ പിടികൂടുന്ന സംവിധാനങ്ങള്‍ നടപ്പാക്കിയതിന് പുറമേ വേഗത്തില്‍ കേസുകള്‍ തീര്‍ക്കാന്‍ ജഡ്ജി മൊബൈല്‍ ആപ്പുവഴിയും ഇനി വരും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഏപ്രില്‍ ഒന്നിന് വെര്‍ച്വല്‍ കോടതി സംവിധാനം വരും. ഡല്‍ഹിയിലെ മാതൃകയില്‍ ഇതിന് ഹൈക്കോടതി അനുമതി നല്‍കി.
ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്കു പിഴയടക്കാന്‍ കോടതിയില്‍ പോകേണ്ടിവരില്ല. നടപടികളില്‍ സുതാര്യത ഉറപ്പു വരുത്താനും കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും സാധിക്കും. സമന്‍സും നോട്ടീസുകളും കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാകുമെന്ന് പോലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.
മൊബൈല്‍ ആപ്ലിക്കേഷനില്‍ ബന്ധപ്പെടാന്‍ കഴിയുന്ന വെര്‍ച്വല്‍ ജഡ്ജിയെ ഹൈക്കോടതി നിയമക്കും. ട്രാഫിക് കുറ്റകൃത്യങ്ങള്‍, റെയില്‍വേ കോടതിയുമായി ബന്ധപ്പെട്ട കേസുകള്‍, തൊഴില്‍ സംബന്ധമായ കേസുകള്‍, മുന്‍സിപ്പല്‍ കേസുകള്‍ എന്നിവ ഈ സംവിധാനത്തിന് കീഴില്‍ വരും.
Post Your Comments