ചെട്ടികുളങ്ങര•സംഗീതഞ്ജന്‍ ബാലഭാസ്കര്‍ അകലത്തില്‍ വിടവാങ്ങിയത് ചെട്ടികുളങ്ങര ക്ഷേത്രത്തിൽ ഒരിക്കല്‍ കൂടി സംഗീത കച്ചേരി നടത്തണമെന്ന മോഹം ബാക്കിയാക്കി. 2007 ലാണ് ബാലഭാസ്കര്‍ ആദ്യമായി ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിച്ചത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ ശ്രീദേവിവിലാസം ഹിന്ദുമതകൺവെൻഷൻ ഏർപ്പെടുത്തിയ പ്രഥമ ചെട്ടികുളങ്ങരയമ്മ ഗാനപൂർണശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയപ്പോഴായിരുന്നു ഇത്.
പിന്നീട് 2013 ലും അദ്ദേഹം ക്ഷേത്രത്തില്‍ കച്ചേരി അവതരിപ്പിച്ചു. 2014 ലാണ് അവസാനമായി ബാലഭാസ്‌കർ ചെട്ടികുളങ്ങര ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ വയലിൻ കച്ചേരി അവതരിപ്പിച്ചത്.
കുടുംബസമേതവും അല്ലാതെയും പലതവണ ചെട്ടികുളങ്ങരയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയിരുന്ന ബാലഭാസ്‌കർ ഹിന്ദുമത കൺവെൻഷൻ ഭാരവാഹികളുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ക്ഷേത്രത്തിൽ വീണ്ടും കച്ചേരി നടത്തണമെന്ന ആഗ്രഹവും ഇവരുമായി പങ്കുവെച്ചിരുന്നു.
Post Your Comments