NattuvarthaLatest News

പ്രളയത്തിനുശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യത; കൃഷിമന്ത്രി

തിരുവനന്തപുരം; പ്രളയത്തിന് ശേഷം കാര്‍ഷികരംഗത്ത് ഇനി വന്‍ കുതിച്ചുചാട്ടത്തിന് സാധ്യതയെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. ളയാനന്തര വിളഭൂമി ഫലഭൂയിഷ്ഠതയും ശാസ്ത്രീയ സമീപനങ്ങളും സംബന്ധിച്ച് കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠന റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയാനന്തരം മണ്ണിനെ രാസമാലിന്യങ്ങള്‍ മലിനപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കുട്ടനാട് പോലുള്ള നദീതട പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കല്‍മണ്ണിന്റെ വന്‍ നിക്ഷേപം ജൈവകൃഷിയിലേക്കുള്ള സംസ്ഥാനത്തിന്റെ ശക്തമായ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ കൃഷിവകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തു നടപ്പിലാക്കുന്ന 26 വിളകള്‍ക്കും എല്ലാ പഞ്ചായത്തുകളിലും നൂറുശതമാനം ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രളയാനന്തര കേരളത്തിലെ കാര്‍ഷികരംഗത്തെ ശക്തിപ്പെടുത്താന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കും. ദേശീയ ഹോര്‍ട്ടി മിഷനില്‍ നിന്ന് അടിയന്തര സഹായമായി അനുവദിച്ച നൂറുകോടി രൂപയോടൊപ്പം മറ്റൊരു നൂറുകോടി രൂപ കൂടി ഉപയോഗിച്ച് കാര്‍ഷികമേഖലയെ ഉയിര്‍ത്തെഴുന്നേല്പിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button