Latest NewsKerala

എന്‍എസ്‌എസില്‍ ചേരണമെങ്കിൽ ഇനി നീന്തലും അറിയണം

തി​രു​വ​ന​ന്ത​പു​രം: നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരണമെങ്കില്‍ നിന്തല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍. നീന്തല്‍ വൈദ​ഗ്ധ്യം അ​ടു​ത്ത​ വ​ര്‍​ഷം മു​ത​ല്‍ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം ​അം​ഗ​ത്വ​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​മാ​യി പ​രി​ഗ​ണി​ക്കു​മെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ര​ള​യ ​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ എ​ന്‍​എ​സ്‌എ​സ് വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ആ ​ഘ​ട്ട​ത്തി​ലെ അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നീ​ന്ത​ല്‍ അ​റി​യ​ണ​മെ​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നീ​ന്ത​ല്‍ അ​റി​ഞ്ഞാ​ല്‍ എ​ന്‍​എ​സ്‌എ​സ് അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ സേ​വ​നം ന​ല്‍​കാ​നാ​കു​മെ​ന്നും മ​ന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button