തിരുവനന്തപുരം: നാഷണല്‍ സര്‍വീസ് സ്കീമില്‍ ചേരണമെങ്കില്‍ നിന്തല്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. നീന്തല്‍ വൈദഗ്ധ്യം അടുത്ത വര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്കീം അംഗത്വത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയ ബാധിത മേഖലകളില്‍ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നീന്തല്‍ അറിയണമെന്നത് നിര്‍ബന്ധമാക്കുന്നത് പരിഗണിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നീന്തല്‍ അറിഞ്ഞാല്‍ എന്‍എസ്എസ് അംഗങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനാകുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments