കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ റിവ്യു ഹർജിയിലെ അന്തിമനിലപാട് ദേവസ്വം ബോർഡ് ഇന്ന് വ്യക്തമാക്കും. വിഷയത്തിൽ രാഷ്ട്രീയപ്പോര് മുറുകുന്നതിനിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും.
ബിജെപിക്ക് പിന്നാലെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിനും നിയമപോരാട്ടത്തിനുമുള്ള നീക്കങ്ങളിലാണ്.സർക്കാർ സ്ത്രീപ്രവേശന നടപടികളുമായി മുന്നോട്ട് പോകുമ്പോൾ എതിർപ്പ് ശക്തമാക്കാനാണ് കോൺഗ്രസ്സിന്‍റെയും ബിജെപിയുടേയും നീക്കം. ഹിന്ദുവോട്ട് ഉറപ്പിക്കാൻ ഇതിലും നല്ലവിഷയമില്ലെന്ന് കോൺഗ്രസ്സും ബിജെപിയും തിരച്ചറിഞ്ഞിട്ടുണ്ട്.
റിവ്യുവിൽ ദേവസ്വം ബോർഡിന്‍റെ അന്തി തീരുമാനം അറിഞ്ഞശേഷം കോൺഗ്രസ് തുടര്‍ നിയമനടപടി പ്രഖ്യാപിക്കും. പ്രതിപക്ഷനേതാവും കെപിസിസി അധ്യക്ഷനും ഇന്ന് കൂടിക്കാഴ്ച നടത്തി സമരം അടക്കമുള്ള കാര്യങ്ങളിലും തീരുമാനമെടുക്കും.
Post Your Comments