ന്യൂഡല്‍ഹി: 46ാംമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസസായി രഞ്ജന്‍ ഗൊഗൊയ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇന്നലെ വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഒഴിവിലേയ്ക്കാണ് ഗൊഗൊയ് എത്തുന്നത്.
അസമിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയിയുടെ മകനായ രഞ്ജന്‍ ഗൊഗോയി 1954-ലാണ് ജനിച്ചത്. 2001ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ 2012 ഏപ്രില്‍ 23ന് സുപ്രീംകോടതിയിലേക്ക് എത്തി. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്കെതിരെ കോടതി നടപടികള്‍ നിര്‍ത്തി വെച്ച് വാര്‍ത്ത സമ്മേളനം നടത്തിയ ജഡ്ജിമാരില്‍ പ്രമുഖനായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. 2019 നവംബര്‍ 17വരെ ജസ്റ്റിസ് ഗൊഗോയി ചീഫ് ജസ്റ്റിസായി തുടരും.
Delhi: Justice Ranjan Gogoi takes oath as the Chief Justice of India (CJI) at Rashtrapati Bhavan. pic.twitter.com/g8d6HsSzgL
— ANI (@ANI) October 3, 2018
Post Your Comments