KeralaLatest News

ശബരിമല വിഷയം; പുനപരിശോധനാ ഹര്‍ജി നൽകേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിന് പിന്നിൽ മുഖ്യമന്ത്രി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പുനപരിശോധനാ ഹര്‍ജി നൽകേണ്ടെന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ മുഖ്യമന്ത്രിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പിണറായി കണ്ണുരുട്ടി പേടിപ്പിച്ചെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ആദ്യം രംഗത്തെത്തിയ ആളായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍. കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞിരുന്നു. തുടർന്നാണ് നിലപാട് മാറ്റം.

സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച വിഷയത്തിൽ കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീകളും ശബരിമലയില്‍ പോകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മുഖ്യമന്ത്രി അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. കണ്ണുരുട്ടി പേടിപ്പിച്ചു. വിശ്വാസികളുടെ വികാരം തുറന്നുകാണിച്ച അദ്ദേഹം പിണറായിയുടെ ഭീഷണിക്ക് മുന്നില്‍ വശംവദനായെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ റിവ്യൂ ഹര്‍ജി നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് പറഞ്ഞത് ഏതു സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button