തൊടുപുഴ: സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ സിവില്‍ പോലീസ് ഓഫീസര്‍ കീഴടങ്ങി. കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുമ്പംകല്ല് മാളിയേക്കല്‍ നൂര്‍ സമീറാണ് തൊടുപുഴ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു പെട്ടി ഓട്ടോയിലെത്തിയ പോലീസുകാരന് പര്‍ദ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകള്‍ മാത്രം തങ്ങുന്ന മുറിയില്‍ കയറിയത്. രോഗികളുടെ കൂട്ടിരിപ്പുകാരും സെക്യൂരിറ്റി ജീവനക്കാരും തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ആള്‍മാറാട്ടത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. നൂര്‍ സമീറിനെ വകുപ്പുതല അന്വേഷണം നടത്തി ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments