പാരിസ്: മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ അബായ (പര്‍ദ്ദ) വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി. ഇത്തരം വസ്ത്രം ഫ്രാന്‍സ് വിദ്യാഭ്യാസത്തിലെ മതേതര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബര്‍ 4 ന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ദേശീയ തലത്തില്‍ സ്‌കൂള്‍ മേധാവികള്‍ക്ക് ഇതുസംബന്ധിച്ച വ്യക്തമായ നിയമങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫഞ്ച് സ്‌കൂളുകളില്‍, അബായ ധരിക്കുന്നത് സംബന്ധിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. വലതുപക്ഷവും തീവ്ര വലതുപക്ഷവും നിരോധനത്തിനായി പ്രേരിപ്പിച്ചപ്പോള്‍ ഇത് പൗരസ്വാതന്ത്ര്യത്തിന്മേലുളള കടന്നുകയറ്റമാണെന്ന് ഇടതുപക്ഷം വാദിച്ചു.
അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള പ്രശ്‌നത്തെച്ചൊല്ലി സ്‌കൂളുകള്‍ക്കുള്ളില്‍ കൂടുതലായി അബായകള്‍ ധരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2004 മാര്‍ച്ചിലെ ഒരു നിയമത്തില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മതപരമായ ബന്ധം പ്രകടിപ്പിക്കുന്ന അടയാളങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. വലിയ കുരിശുകള്‍, ഇസ്ലാമിക ശിരോവസ്ത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ശിരോവസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമായി, അബായകള്‍ ധരിക്കുന്നതിന് ഇതുവരെ നിരോധനം നേരിട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മതപരമായ ബന്ധം പരസ്യമായി പ്രകടിപ്പിക്കുന്ന രീതിയില്‍ ധരിക്കുകയാണെങ്കില്‍ അതിനെയും നിരോധിക്കാവുന്ന വസ്ത്ര ഇനങ്ങളില്‍ ഉള്‍പ്പെടുത്തി.
Post Your Comments