
മലപ്പുറം: ജുമുഅ നമസ്‌കാരത്തിന് പർദ്ദയും നിഖാബും ധരിച്ച് മസ്ജിദിലെത്തി അന്യസംസ്ഥാന തൊഴിലാളി. അസം സ്വദേശിയായ സമീഹുൽ ഹഖാണ് മസ്ജിദിലെത്തിയത്. ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മലപ്പുറം ചെറുകാവിലാണ് സംഭവം.
ഇന്നലെജുമുഅ നമസ്‌കാര സമയത്താണ് ഇയാൾ വേഷപ്രച്ഛന്നനായി മസ്ജിദിലെത്തിയത്. പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കൊണ്ടോട്ടി പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. എന്നാൽ, വസ്ത്രങ്ങൾ മോഷണം പോയതിനാലാണ് പർദയും നിഖാബും ധരിച്ച് റോഡിലിറങ്ങിയതെന്ന് സമീഹുൽ ഹഖ് പോലീസിനോട് പറഞ്ഞു.
Post Your Comments