Latest NewsKerala

ആധാറില്‍ പേര്, ജനനത്തീയതി തിരുത്തലുകള്‍ക്ക് നിയന്ത്രണം

ജനനതീയതി തിരുത്തുന്നതില്‍ കടുത്ത  നിയന്ത്രണമാണ് കൊണ്ടു വന്നിട്ടുള്ളത്

ആലപ്പുഴ: ആധാറില്‍ പേര്, ജനനത്തീയതി, ലിംഗം എന്നിവ തിരുത്തുന്നതിന് ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ.) നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെതുടര്‍ന്ന് ഒരു വ്യക്തിക്ക് അയാാളുടെ ആധാറിലെ ജനനത്തീയതിയും ലിംഗവും ഒരുതവണയും പേരുകള്‍ രണ്ടുതവണയും മാാത്രമേ തിരുത്താനാകൂ. ഇതേ സമയം കൈയ്യിലുള്ള ആധാറിനേക്കാള്‍ ഒരു വയസ്സിലധികം കുറയ്ക്കാനോ കൂട്ടാനോ അനുവദിക്കില്ല. ജനനതീയതി തിരുത്തുന്നതില്‍ കടുത്ത  നിയന്ത്രണമാണ് കൊണ്ടു വന്നിട്ടുള്ളത്. അഥവാ കൂടുതല്‍ തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ ആധാര്‍ അതോറിറ്റിയുടെ മേഖലാ ഓഫീസിനെ സമീപിക്കുകയും വേണം. നേരിട്ടുള്ള അപേക്ഷകളാണ് ഇവിടെ നല്‍കേണ്ടത്.

ഇതിനായി കേരളത്തിലുള്ളവര്‍ ബെംഗളൂരുവിലെ മേഖലാ ഓഫീസിലാണ് പോകേണ്ടത്. തിരുത്തലുകള്‍ സാധൂകരിക്കുന്നതിനുള്ള തെളിവുകളും ഇവിടെ ഹാജരാക്കണം. സംശയ സാഹചര്യങ്ങളില്‍ അപേക്ഷകന്റെ പ്രദേശത്തും സര്‍ക്കാര്‍ ഓഫീസുകളിലും അധികൃതര്‍ നേരിട്ടെത്തി പരിശോധന നടത്തിയതിനു ശേഷമേ മാറ്റം വരുത്താന്‍ അനുമതിനല്‍കൂ. ഇനിയുള്ള തിരുത്തലുകള്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആധാര്‍ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ അശോക് കുമാര്‍ അഅറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button