ജയ്പ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി രാജസ്ഥാന് ഘടകം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വലിയ ഉന്മേഷമാണ് സംസ്ഥാന ബിജെപിയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
200 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. അതില്‍ 180 നു മുകളില്‍ സീറ്റാണ് ബിജെപിയുടെ ലക്ഷ്യം. പുതിയ ആളുകളെയും സ്ത്രീകളെയും യുവാക്കളെയും മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്.
Post Your Comments