നെടുങ്കണ്ടം: ക്ലാസ് റൂമിൽ ഒന്നാം ക്ലാസ് വിദ്യാര്‍ഥി മലവിസര്‍ജനം നടത്തിയതിന് സ്കൂൾ അധികൃതരുടെ ക്രൂര പ്രതികാരം. മലം പാഠപുസ്തകത്തിനൊപ്പം പൊതിഞ്ഞ് ബാഗിനുള്ളില്‍ വീട്ടിലേക്ക് കൊടുത്തയച്ചു. നെടുങ്കണ്ടം എസ്ഡിഎ സ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പിതാവിനെ ഫോണില്‍ വിളിച്ച് കുട്ടി നിക്കറിനുള്ളില്‍ മല വിസര്‍ജനം നടത്തിയെന്നും ഉടന്‍ സ്കൂളില്‍ എത്തണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ജീപ്പ് ഡ്രൈവറായ പിതാവ് കമ്ബത്തുനിന്ന് ഓട്ടം പോയി തിരികെ വരികയാണെന്നും മാതാവ് സ്ഥലത്തില്ലെന്നും അറിയിച്ചു.
പ്ലേ സ്കൂള്‍ മുതലുള്ള സ്കൂളില്‍ ആയമാര്‍ ഇല്ലേയെന്നും ഉടന്‍ പരിഹാരത്തിന് അവരുടെ സഹായം ലഭിക്കില്ലേയെന്നും പിതാവ് അധികൃതരോട് ചോദിച്ചു. എന്നാല്‍ ഇനി നിങ്ങള്‍ വരേണ്ടതില്ല, ഞങ്ങള്‍ ശരിയാക്കാമെന്ന് പറഞ്ഞ് സ്കൂള്‍ അധികൃതര്‍ ഫോണ്‍ കട്ടാക്കുകയായിരുന്നു. കുട്ടിയെ കഴുകി വൃത്തിയാക്കാതെ മറ്റൊരു നിക്കറും ധരിപ്പിച്ചിരുന്നു. മറ്റ് കുട്ടികളോടൊപ്പം ഇരുത്തിയ കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും ബാഗില്‍ നിന്നും ദുര്‍ഗന്ധം ഉയര്‍ന്നതോടെ മറ്റ് കുട്ടികള്‍ കളിയാക്കി. സംഭവത്തിനു ശേഷം കുട്ടി സ്കൂളില്‍ പോകാന്‍ വിസമ്മതിക്കുകയാണ്. കുട്ടിയുടെ പിതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
Post Your Comments