പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് ബരിമല ചവിട്ടാനുള്ള അനുമതി സുപ്രീം കോടതി വിധിയിലൂടെ നേടിയെടുത്തപ്പോള്‍ നിരവധി പേരാണ് വിധിയെ അനുകൂലിച്ചും പ്രതികൂലീച്ചും രംഗത്തെത്തിയത്. വിധിക്കു തൊട്ടു പുറകേ മോഡലും നടിയും ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയുമായ രഹാന ഫാത്തിമ കറുപ്പുടുത്ത് നെറ്റിയില്‍ ഭസ്മ കുറിയെണിഞ്ഞ് മാലയിട്ട് ഒരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
വിശ്വാസത്തെ അട്ടിമറിക്കുകയാണ് കോടതി വിധിയിലൂടെ ഉണ്ടായത് എന്നാരോപിക്കുന്ന വലിയൊരു സംഘം എന്തിനും തയ്യാറായി നില്‍ക്കുമ്പോഴാണ് രഹാനയുടെ ഈ ചിത്രവും സോഷ്യന്‍ മീഡിയകളില്‍ ചൂടുള്ള ചര്‍ച്ചയായത്. ശബരിമലയില്‍ പോകുന്ന രീതിയില്‍ കറുത്ത മുണ്ടും ഷര്‍ട്ടുമണിഞ്ഞ്, മാലയിട്ട്, കുറിതൊട്ട് തത്വമസി എന്ന അടിക്കുറിപ്പോടെയായിരുന്നു രഹാന ചിത്രം പോസ്റ്റ് ചെയ്തത്. അപ്പോള്‍ തന്നെ ചിത്രത്തിനു താഴെ പൊങ്കാലയിടാന്‍ തുടങ്ങിയ മലയാളികള്‍ രഹാന ജോലി ചെയ്യുന്ന് ബിഎസ്എന്‍ലിന്റെ പേജിലും രഹാനയ്ക്ക് തെറിയഭിഷേകം നല്‍കുകയാണ്.
രഹാനയെ പിരിച്ചു വിട്ടില്ലെങ്കില്‍ ബിഎസ്എന്‍എല്‍ന്റെ ടവര്‍ നുമ്മ ഹിന്ദുക്കളുടെ തൊഴുത്തിന്റെ സൈഡ് വാള്‍ ആയിരിക്കുമെന്നും, ഓഫ് സീസണില്‍ ശബരിമലയില്‍ ബിഎസ്എന്‍എല്‍ ഉപയോഗിക്കില്ലെന്നും ചിലര്‍ പേജില്‍ കമന്റിട്ടു.കേരള ജനതയുടെ സംസ്‌കാരത്തെ രഹാന അഭമാനിക്കുകയാണെന്നും, ഹിന്ദുക്കളെ അവഹേളിച്ച രഹാനയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണം എന്നുംമൊക്കെയാണ് മറ്റുള്ളവരുടെ ആവശ്യം.
രഹാനയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഎസ്എന്‍എല്‍ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചവരും കൂട്ടത്തിലുണ്ട്. ഇവള്‍ വേശ്യയാണെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബിഎസ്എന്‍എല്‍ തയ്യാാറായില്ലെങ്കില്‍ കമ്പനിയുടെ ബിസിനസ്സ് തകര്‍ക്കുമെന്ന ഭീഷണികളും കമന്റുകളിലുണ്ട്. ഒരു സംസ്‌കാരത്തെ അവഹേളിച്ച വ്യക്തിയ്ക്ക് ഒരിക്കലും കൃത്യമായി ജോലി ചെയ്യാന്‍ പറ്റില്ലെന്നും അത്തരക്കാരെ ജോലി ചെയ്യാന്‍ അനുവദിക്കരുതും ഇക്കൂട്ടര്‍ പറയുന്നു.
എന്നാല്‍ രഹാന ഫാാത്തിമയുടെ ഫേസ്ബുക്കില്‍ പേജില്‍ കുറച്ചുപേര്‍ അവരെ അനുകൂലിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധക്കാരുടെ പൊങ്കാലയ്ക്ക് ഇവിടെയും കുറവുണ്ടായില്ല എന്നതാണ് വാസ്തവം. പല കമന്റുകള്‍ക്കും രഹ്ന തന്നെ മറുപടിയും നല്‍കിയിരുന്നു. അതേസമയം ഈ സമയത്ത് ഇത്തരത്തില്‍ പ്രകോപനപരമായ ചിത്രം ഒഴിവാക്കാമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വല്ല കാര്യവും ഉണ്ടായിരുന്നോ പെങ്ങളെ. മരിയ ഷറപ്പോവ വരെ തോറ്റു ഓടിയതാ മലയാളികള്‍ക്ക് മുമ്പില്‍. വെല്ലുവിളികളും പുരോഗമന വാദം ഒകെ ആവാം. അത് മറ്റു വിശ്വാസികളുടെ നെഞ്ചില്‍ കത്തി കുത്തി ഇറകീട്ടു ആകരുത്. ഞങ്ങള്‍ ക്രിസ്താനികള്‍ക് പോലും ഈ വിധി അംഗീകരിക്കാന്‍ കഴിയില്ല എന്നും ചിലര്‍ കമന്റ് ചെയ്തു.
Post Your Comments