KeralaLatest News

തിരുവാഭരണം വിട്ടു കൊടുക്കില്ലെന്ന പ്രചാരണം; പ്രതികരണവുമായി പന്തളം രാജകുടുംബം

ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ

പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധിച്ച് മകര വിളക്കിന് തിരുവാഭരണം വിട്ടു കൊടുക്കില്ലെന്ന പ്രചാരണം വ്യാജമെന്ന് പന്തളം രാജകുടുംബം. ശബരിമലയിലെ ആചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സുപ്രീം കോടതി തയ്യാറായില്ല. എന്നാല്‍ വനിതാ ജഡ്ജിയുടെ കൃത്യമായ വിധിയാണ്. ശബരിമലയില്‍ ലിംഗ വിവേചനമില്ലെന്നും കൊട്ടാരം നിര്‍വാഹക സമിതി അംഗം പറഞ്ഞു.

വിവിധ സംഘടനകളുടെ സഹകരണത്തോടെ ചൊവ്വാഴ്ച പന്തളം ക്ഷേത്രത്തിലേക്ക് നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. മകര വിളക്കില്‍ തിരുവാഭരണം വിട്ടു തരില്ലെന്നുള്ള തരത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതെല്ലാം വ്യാജ വാര്‍ത്തയാണെന്നും കൊട്ടാരം വ്യക്തമാക്കി. ഹൈന്ദവരുടെ കടക്കല്‍ കത്തിവെക്കുന്ന തരത്തിലുള്ള ഉത്തരവാണ് സുപ്രീം കോടതി നടത്തിയതെന്നും കുടുംബം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button